ഇന്‍ഡോറില്‍ വീടിന് തീപിടിച്ച് ഏഴു മരണം, വീഡിയോ

Update: 2026-03-18 05:59 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇലക്ട്രിക് ചാര്‍ജിങ് പോയിന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. ബ്രജേശ്വരി അനെക്‌സ് കോളനിയിലെ മൂന്നു നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ 3.30നും 4.30നും ഇടയിലായിരുന്നു അപകടം.

വീടിന് പുറത്ത് സ്ഥാപിച്ച ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് പോയിന്റില്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്നാണ് തീപിടിത്തമെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കുന്ദന്‍ മണ്ടന്‍ മാന്‍ഡ്‌ലോയ് പറഞ്ഞു. തീ വേഗത്തില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലേക്ക് വ്യാപിക്കുകയും പിന്നീട് കെട്ടിടം മുഴുവന്‍ വളയുകയും ചെയ്തു.

തീപിടിത്തത്തില്‍ ഒരു കുട്ടിയെ കാണാതായതായും കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: