സ്‌കൂളിന് മുകളില്‍ ഫലസ്തീന്‍ പതാക കെട്ടിയെന്ന്: ഏഴു പേര്‍ക്കെതിരേ കേസെടുത്ത് യുപി പോലിസ്
ലഖിംപൂര്‍ ഖേരി: സ്‌കൂളിന് മുകളില്‍ ഫലസ്തീന്‍ പതാക കെട്ടിയെന്നാരോപിച്ച് ഏഴു പേര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ലഖാഹ അലിഗഞ്ച് ഗ്രാമത്തിലെ അപ്പര്‍ പ്രൈമറി സ്‌കൂളിന് മുകളില്‍ ഫലസ്തീന്‍ പതാക കെട്ടിയെന്നാണ് ആരോപണം. ഗ്രാമവാസികളായ സദ്ദാം, ബൗറ, അനാന്നെ അടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസ്. പതാക കെട്ടിയതിനെ എതിര്‍ത്തവരെ ഏഴു പേരും ഭീഷണിപ്പെടുത്തിയെന്ന് പരാതി ലഭിച്ചെന്ന് പോലിസ് ആരോപിച്ചു.