റാമല്ല: വെസ്റ്റ്ബാങ്കിലെ അല്‍ ഖലീലില്‍ ജൂത കുടിയേറ്റക്കാര്‍ പുതിയ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. അല്‍ഖലീലിന്റെ വിവിധ പ്രദേശങ്ങളില്‍ ടെന്‍ഡുകള്‍ സ്ഥാപിച്ച കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ കൃഷിയും നശിപ്പിച്ചു.
സായുധരായ കുടിയേറ്റക്കാര്‍ ഇസ്രായേലി കൊടികളുമായാണ് എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് അവര്‍ ഒലീവ് മരങ്ങളില്‍ നിന്നും ആല്‍മണ്ട് മരങ്ങളില്‍ നിന്നും മുന്തിരിവള്ളികളില്‍ നിന്നും ഫലങ്ങളും കവര്‍ന്നു. അല്‍ ഖലീലില്‍ സ്ഥിതി ചെയ്യുന്ന ഇബ്രാഹിമി പള്ളി പിടിച്ചെടുക്കാനും ജൂതകുടിയേറ്റക്കാര്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്.