വെസ്റ്റ്ബാങ്കില്‍ ഒലീവ് മോഷ്ടിച്ച് ജൂതകുടിയേറ്റക്കാര്‍

Update: 2025-10-09 16:13 GMT

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ ഒലീവ് കൃഷി നശിപ്പിച്ച് ജൂത കുടിയേറ്റക്കാര്‍. അല്‍ ഖലീല്‍, നബലുസ്, സല്‍ഫിത് പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ഒലീവ് വിളവെടുക്കുന്ന സമയമായതിനാലാണ് ജൂതകുടിയേറ്റക്കാര്‍ എത്തിയത്. വിളവ് എടുക്കുന്നതിനിടെ എത്തിയ ക്രിമിനല്‍ സംഘം നബലുസ് പ്രദേശത്ത് നിരവധി കര്‍ഷകരെ ആക്രമിക്കുകയും ഒലീവ് മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അല്‍ ഖലീലില്‍ ഒരു ഫലസ്തീനിയുടെ വീടിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടു. മൊളട്ടോവ് കോക്ക്‌ടെയ്ല്‍ എറിഞ്ഞായിരുന്നു അക്രമം. അല്‍ സവായക്കും റാഫത്തിനും ഇടയില്‍ പാടത്ത് ജോലി ചെയ്യുകയായിരുന്ന മഹ്മൂദ് അബ്ദുല്‍ റഹ്മാന്‍ റദ്ദാദിനെയും ഭാര്യയേയും ഒരു സംഘം ആക്രമിച്ചു. ഇരുവരെയും ഭൂമിയില്‍ നിന്നും പുറത്താക്കിയ ശേഷം അവിടെ ക്യാംപ് അടിച്ചു. കൂടാതെ ഒലീവ് ഫലങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.