കേരള സര്‍വകലാശാലയിലെ ബിരുദ പരീക്ഷയില്‍ ഗുരുതര വീഴ്ച
വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ബിരുദ പരീക്ഷയില്‍ ഗുരുതര വീഴ്ച. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസാണെന്നാണ് വിവരം. ബിഎസ് സി ബോട്ടണി പരീക്ഷയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. നിലവില്‍ കുട്ടികള്‍ പരീക്ഷയെഴുതി കഴിഞ്ഞെന്നാണ് റിപോര്‍ട്ടുകള്‍. സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നും പരിശോധിച്ച ശേഷം നടപടിയിലേക്കു കടക്കുമെന്നും വ്യക്തമാക്കി.