കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ നടന്നത് ഗുരുതരമായ അഴിമതി: വി ഡി സതീശന്‍

Update: 2025-12-01 06:36 GMT

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ നടന്നത് ഗുരുതരമായ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശന്‍ പറഞ്ഞു

അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുന്‍പും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശന്‍ ചോദിച്ചു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയെന്നും പണം നിക്ഷേപിക്കുന്ന ആര്‍ക്കും മണിയടിക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇഡിയോട് ഒന്നേ പറയാനുള്ളുവെന്നും വെറുതേ വിരട്ടണ്ടെന്നും തോമസ് ഐസക് പറഞ്ഞു. നിങ്ങളെ പേടിയില്ല. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വില കളയരുത്. നിങ്ങള്‍ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനത്തില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Tags: