സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ഡല്‍ഹി ഘടകം രൂപീകരിച്ചു.

Update: 2025-07-18 09:25 GMT

ന്യൂഡല്‍ഹി: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ഡല്‍ഹി ഘടകത്തിന്റെ പ്രസിഡന്റായി ദി ഹിന്ദു , ട്രബ്യൂണല്‍ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച സന്ദീപ് ദീക്ഷിത് തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് കള്ളിവയല്‍ (ദീപിക) ആണു സെക്രട്ടറി. മറ്റ് ഭാരവാഹികള്‍: അതിഥി നിഗം (വൈസ് പ്രസി) പി ജി ഉണ്ണികൃഷ്ണന്‍ (ജോയന്റ് സെക്രട്ടറി) പി. സുന്ദര്‍ രാജന്‍ (ട്രഷറര്‍).

കേരള ഹൗസില്‍ നടന്ന ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ സന്ദീപ് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ എന്‍ പി ചെക്കുട്ടി, ആനന്ദം പുലിപാലുപുല, (തെലുങ്കാന) ബേനു ധര്‍പാണ്ട (ഒഡീഷ) പരമാനന്ദ് പാണ്ടെ , ഗോപാല്‍ മിശ്ര, ആര്‍ പ്രസന്നന്‍, ജോര്‍ജ് കള്ളി വയല്‍,എന്‍. അശോകന്‍, പി എം നാരായണന്‍ ,എം കെ അജിത് കുമാര്‍, റിമ ശര്‍മ്മ, കുശാല്‍ ജീനാ, ജോസഫ് മാളിയക്കല്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ദേശീയ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു