അല്‍ഖാഇദ നേതാവിനെ കൊലപ്പെടുത്തിയെന്ന് യുഎസ് സൈന്യം(വീഡിയോ)

Update: 2025-03-02 04:31 GMT

വാഷിങ്ടണ്‍: സിറിയയിലെ മുതിര്‍ന്ന അല്‍ഖാഇദ നേതാവിനെ കൊലപ്പെടുത്തിയെന്ന് യുഎസ് സൈന്യം. ഹുറാസ് അല്‍ ദിന്‍ എന്ന അല്‍ഖാഇദ അനുകൂലസംഘടനയുടെ നേതാവായ മുഹമ്മദ് യൂസുഫ് സിയ എന്നയാളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ നേരിടുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.