ചെങ്കോട്ടയില്‍ സുരക്ഷാ വീഴ്ച്ച: ഡമ്മി ബോംബ് കണ്ടെത്താനായില്ല; ഏഴു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-08-05 04:52 GMT

ന്യൂഡല്‍ഹി: സെക്യൂരിറ്റി ഡ്രില്ലിന്റെ ഭാഗമായി ചെങ്കോട്ടയില്‍ സ്ഥാപിച്ച ഡമ്മി ബോംബ് കണ്ടെത്തുന്നതില്‍ വീഴ്ച്ച വരുത്തിയ ഏഴു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും തയ്യാറെടുപ്പും പരിശോധിക്കാന്‍ സ്ഥാപിച്ച ഡമ്മി ബോംബാണ് പോലിസുകാര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത്. ഡമ്മി ബോംബുമായി ഒരാള്‍ അകത്ത് കയറിയതും അത് ഒരിടത്ത് സ്ഥാപിച്ചതും കണ്ടെത്താന്‍ ഏഴു പോലിസുകാര്‍ക്കും സാധിച്ചില്ല. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നതായും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.