പോലിസ് യൂണിഫോമില്‍ നടന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2025-05-11 02:23 GMT

ലുധിയാന: പഞ്ചാബ് പോലിസിന്റെ യൂണിഫോമിട്ട് നടന്ന സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്ന വ്യാജേന ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുല്‍വീന്ദര്‍ സിങ് എന്നയാളെയാണ് വാഹനപരിശോധനക്കിടെ അറസ്റ്റ് ചെയ്തത്. പോലിസ് എന്നെഴുതിയ ബൈക്കും യൂണിഫോമും ഐഡി കാര്‍ഡും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. നേരത്തെ ഡിഎസ്പി യൂണിഫോം ഇട്ടു നടന്ന ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് അറസ്റ്റിന് കാരണമായത്.