മഹാരാജാസ് കോളജിലെ ഗ്രൗണ്ടില്‍ സുരക്ഷാ വീഴ്ച; രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
എറണാകുളം: മഹാരാജാസ് കോളജിലെ ഗ്രൗണ്ടില്‍ വന്‍ സുരക്ഷാ വീഴ്ച. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. സിന്തറ്റിക് ട്രാക്ക് ബ്ലീഡിങ്ങുകളും ഫ്‌ലഡ് ലൈറ്റുകളും മോഷണം പോയി. ഏകദേശം 26 ബീഡിങ്ങുകളാണ് മോഷണം പോയിരിക്കുന്നത്. പല ദിവസങ്ങളിലായാണ് മോഷണം നടന്നിരിക്കുന്നത്.
വാഹനത്തിലാണ് സാധനങ്ങള്‍ കടത്തിയിരിക്കുന്നതെന്നാണ് നിഗമനം. മതില്‍ പണി പൂര്‍ണമല്ലാത്തതിനാലും പലയിടത്തും മതില്‍ പൊളിഞ്ഞതിനാലും ആളുകള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന വിധത്തിലാണെന്നും ഗ്രൗണ്ടില്‍ ആവശ്യമായ ലൈറ്റുകളും കുറവാണെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.