രണ്ടാം ബലാല്‍സംഗക്കേസ്; രാഹുലിനെതിരേ രഹസ്യമൊഴി നല്‍കി പരാതിക്കാരി

Update: 2026-02-17 08:54 GMT

തിരുവനന്തപുരം: രണ്ടാം ബലാല്‍സംഗക്കേസില്‍ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്‍കി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം. ഒന്നിലേറെ തവണ പീഡിപ്പിച്ചതായാണ് മൊഴി.

ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇമെയില്‍ മുഖാന്തരം അയച്ച പരാതിയില്‍ യുവതിയുടെ പേര് ഉണ്ടായിരുന്നില്ല.

പേര് പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ജാമ്യ ഹരജി നല്‍കിയത്. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കേസില്‍ രാഹുലിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.

Tags: