പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്.പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം. സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബസ് ഓവര്‍ടേക്ക് ചെയ്യു്‌നനതിനിടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലെ കുഴികളും വലിയ തോതില്‍ അപകടമുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രദേശത്ത് അപകടം പതിവാണെന്നും ആരോപണംമുണ്ട്.