ബന്ധുക്കളെ വിഷം കൊടുത്തു കൊല്ലാന്‍ സെബാസ്റ്റിയന്‍ ശ്രമിച്ചിരുന്നെന്ന് മൊഴി
ചേര്‍ത്തല: നിരവധി സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി എം സെബാസ്റ്റ്യന്‍ പതിനേഴാം വയസ്സില്‍ ബന്ധുക്കളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചു. കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായി. അന്ന് ഇതു സംബന്ധിച്ചു പോലിസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു മൊഴി നല്‍കി.
പത്താം ക്ലാസ് വരെ പഠിച്ച സെബാസ്റ്റ്യന്‍ അതിനു ശേഷം സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തു. പിന്നീട് ടാക്‌സി െ്രെഡവറായി. അതിനു ശേഷമാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, വാരനാട് സ്വദേശി ഐഷ എന്നിവരെ പരിചയപ്പെടുന്നത്. 50ാം വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം.