ജെയ്‌നമ്മയെ കാണാതായ ദിവസം രാത്രി സെബാസ്റ്റ്യന്‍ ധൃതിയിലെത്തി ഫ്രിഡ്ജ് വാങ്ങിയെന്ന്

Update: 2025-08-10 04:41 GMT

ആലപ്പുഴ: ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്‌നമ്മ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം െ്രെകംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേര്‍ത്തലയില്‍ തെളിവെടുത്തു. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു ഫ്രിഡ്ജുവാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു തെളിവെടുപ്പ്. രാത്രി 7.30ന് സെബാസ്റ്റ്യന്‍ സഹായി മനോജുമായി ധൃതിയിലെത്തിയാണ് ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കുസമീപമുള്ള ഗൃഹോപകരണ ഷോറൂമില്‍നിന്നു ഫ്രിഡ്ജുവാങ്ങിയത്. ഈ ഫ്രിഡ്ജ് ഏറ്റുമാനൂരിലെ ഭാര്യയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ഏറ്റുമാനൂരിലേക്ക് ചേര്‍ത്തലയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങിയതിലെ ദുരൂഹതയാണ് അന്വേഷിക്കുന്നത്. അന്നുതന്നെ ജെയ്‌നമ്മയുടേതെന്നു കരുതുന്ന പൊട്ടിയ മാല സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ പണയംവെച്ചിരുന്നു. സഹായിയായ മനോജിന്റെ പേരിലായിരുന്നു പണയംവെച്ചത്. ഇതില്‍നിന്നു കിട്ടിയ 1,25,000 രൂപയില്‍നിന്ന് 17,500 നല്‍കിയാണ് ഫ്രിഡ്ജ് വാങ്ങിയത്.