എസ്ഡിടിയു മലപ്പുറം ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു

Update: 2025-05-02 06:29 GMT
എസ്ഡിടിയു മലപ്പുറം ജില്ലാ കമ്മിറ്റി മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു

മലപ്പുറം: തൊഴിലാളി വിരുദ്ധ നിയമങ്ങളും ഭേദഗതികളും ചുട്ടെടുക്കുന്ന തിരക്കിലാണ് നരേന്ദ്രമോഡി സര്‍ക്കാറെന്നും ആ നിയമങ്ങളെ ചോദ്യം ചെയ്യാതെയാണ് കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാറും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കാജാ ഹുസൈന്‍ പറഞ്ഞു. ലോക തൊഴിലാളി ദിനത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


യൂനുസ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അക്ബര്‍ പരപ്പനങ്ങാടി, ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, അന്‍സാരി കോട്ടക്കല്‍, മുജീബ് നിലമ്പൂര്‍, സിറാജ് പടിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിലാല്‍ പൊന്നാനി, മലപ്പുറം ഏരിയ പ്രസിഡന്റ്കുഞ്ഞാപ്പുട്ടി, സലിം, ആസിഫ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News