ബസ് തൊഴിലാളികള്‍ കൊലപ്പെടുത്തിയ അബ്ദുല്‍ ലത്തീഫിന്റെ വീട് സന്ദര്‍ശിച്ചു

Update: 2025-03-08 15:36 GMT

മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ െ്രെഡവര്‍ മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ വീട് എസ്ഡിടിയു നേതാക്കള്‍ സന്ദര്‍ശിച്ചു. ബസ് ജീവനക്കാര്‍ ഗുണ്ടാ സംഘങ്ങളെ പോലെ പെരുമാറുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ലത്തീഫിന്റെ ബന്ധുക്കള്‍ക്ക് അടിയന്തര സഹായം നല്‍കും. സംസ്ഥാന ട്രഷറര്‍ അഡ്വ. റഹീം, സംസ്ഥാന സമിതി അംഗമായ ഹനീഫ വേങ്ങര, ജില്ലാ പ്രസിഡന്റ് അക്ബര്‍ പരപ്പനങ്ങാടി, ജില്ലാ സെക്രട്ടറി അലി കണ്ണിയന്‍, ജില്ലാ വൈസ് പ്രസിഡണ്ട് യൂനുസ്, ജില്ലാ ട്രഷറര്‍ അന്‍സാരി കോട്ടക്കല്‍, 18ാം വാര്‍ഡ് മെമ്പറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ മുസ്തഫ മാസ്റ്റര്‍, ബഷീര്‍, ഗഫൂര്‍, അബ്ദുസ്സലാം, ഉബൈദുള്ള, അലവി, എന്നിവര്‍ അടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ചത്.