മംഗലാപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്ഡിപിഐ)യുടെ ആറാമത്തെ ദേശീയ പ്രതിനിധി സഭക്ക് മംഗലാപുരം ഇന്ത്യാനാ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ജനുവരി 20, 21 തീയതികളിലായിട്ടാണ് നടക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളേയും ദേശീയ പ്രവര്‍ത്തക സമിതിയേയും നാഷണല്‍ സെക്രട്ടേറിയറ്റ് അംഗങ്ങളേയും ഈ പ്രതിനിധി സഭയില്‍ നിന്നും തിരഞ്ഞെടുക്കും. അതോടൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. രാഷ്ടീയ റിപോര്‍ട്ടും അവതരിപ്പിക്കും. സമകാലീക ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠന റിപോര്‍ട്ടും അവതരിപ്പിക്കും. കൂടാതെ പാര്‍ട്ടിയുടെ യുവജന സംഘടനയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനവും സമ്മേളനത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.