എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തു

Update: 2025-12-15 02:55 GMT

തലശേരി: കണ്ണൂര്‍ കോട്ടയം ഗ്രാമപഞ്ചായത്തിലെ ഓലായിക്കരയില്‍ എസ്ഡിപി ഐ പ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍ നിന്നും ജനവിധി തേടിയ കെ സി നൗഷീനയുടെ ഭര്‍ത്താവ് അഷറഫിന്റെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഇട്ട് പോയപ്പാഴായിരുന്നു ആക്രമണം.