ആയുധം കൈവശം വച്ചെന്ന കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു

Update: 2025-03-13 11:35 GMT

ഒറ്റപ്പാലം: എലിയപ്പറ്റയില്‍ ആയുധം കൈവശംവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ അക്ബര്‍, ആഷിക്, സുബൈര്‍, ഗഫൂര്‍, ഷാജി, റഫീഖ് എന്നിവരെയാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

മുസ്‌ലിം ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തിനിടയില്‍ വടിവാള്‍ വീശിയും ഇരുമ്പ് പൈപ്പ്, കത്തി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് പോലിസ് ആരോപിച്ചത്. ആയുധനിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ എട്ട് സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ സാധിച്ചില്ല. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ് ഹാജരായി.