
താനൂര്‍: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റൈസ് അപ്പ് 2.0 എന്ന പേരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വെസ്റ്റ് മണ്ഡലങ്ങളിലെ വാര്‍ഡ് ലീഡര്‍മാര്‍ക്കുള്ള ട്രെയിനിങ് മീറ്റ് സംഘടിപ്പിച്ചു. വട്ടത്താണി സികെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിര്‍വഹിക്കുകയും ലീഡര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കുകയും ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ജില്ലാ സെക്രട്ടറിമാരായ റഹ്‌യാന ചാപ്പനങ്ങാടി, എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബൂബക്കര്‍ കല്ലന്‍, അബ്ദുള്ളക്കുട്ടി തിരുത്തി, ഉസ്മാന്‍ ഹാജി തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു.