കള്ള വോട്ട് തടയാന്‍ തിരഞ്ഞെടുപ്പില്‍ ബയോമെട്രിക് ഐഡി നിര്‍ബന്ധമാക്കണം: റോയ് അറയ്ക്കല്‍
തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാനും കള്ളവോട്ട് തടയാനും തിരഞ്ഞെടുപ്പില്‍ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. റേഷന്‍ കടകളിലുള്‍പ്പെടെ ബയോമെട്രിക് ഐഡി നടപ്പിലാക്കിയിട്ടും തിരഞ്ഞെടുപ്പില്‍ മാത്രം നടപ്പാക്കാത്തത് ദുരുദ്ദേശപരമാണ്. എല്ലാ ക്രയവിക്രയങ്ങളും ഇപ്പോള്‍ ബയോമെട്രിക് സാക്ഷ്യപ്പെടുത്തലിലൂടെ മാത്രമേ സാധ്യമാകൂ. നിലവിലുള്ള എല്ലാ ഐഡികളും ആധാറുമായി ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടും വോട്ടര്‍ ഐഡി മാത്രം ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ഇത്തരത്തില്‍ ബയോമെട്രിക് ഐഡി നിര്‍ബന്ധമാക്കുന്നതിലൂടെ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനാകും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള എല്ലാത്തര തിരഞ്ഞെടുപ്പ് തട്ടിപ്പുകളും നിയന്ത്രിക്കുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.