ഗോരക്ഷാ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തണം: എസ്ഡിപിഐ

Update: 2026-02-17 04:55 GMT

കാസര്‍കോട്: മഞ്ചേശ്വരത്ത് കന്നുകാലികളുമായി വന്ന ആളുകളെ ആക്രമിച്ച സംഘപരിവാര്‍ ഗോരക്ഷാ ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാലക്കാട്ട് നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. ഉത്തരേന്ത്യയില്‍ സാര്‍വത്രികമായി തീര്‍ന്നിരിക്കുന്ന ഗോരക്ഷാ ആള്‍ക്കൂട്ട അക്രമണങ്ങള്‍ കേരളത്തിലും വ്യാപിക്കുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിസ്സാര വകുപ്പുകള്‍ ചുമത്തി എല്ലായ്‌പ്പോഴും സംഘപരിവാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി ഇക്കാര്യത്തില്‍ അനുവദിക്കില്ലെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: