അസം കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധം

Update: 2025-07-19 13:53 GMT

തിരൂര്‍: അസം കുടിയൊഴിപ്പിക്കലിനെതിരേ എസ്ഡിപിഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി തിരൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. താഴെപാലത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂര്‍ നഗരം ചുറ്റി ബസ്റ്റാന്റില്‍ സമാപിച്ചു. എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് നജീബ് തിരൂര്‍, വൈസ് പ്രസിഡണ്ട് ഹംസ അന്നാര, ആദംകുട്ടി, ഷെഫീഖ് അഷ്‌റഫ്, ഹമീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.