'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപെടുക,ഇരകളും വേട്ടക്കാരും തുല്യരല്ല';താനൂര്‍ മണ്ഡലം വാഹന പ്രചാരണ കാംപയിന്‍ സമാപിച്ചു

Update: 2022-05-30 10:17 GMT

താനൂര്‍: ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപെടുക,ഇരകളും വേട്ടക്കാരും തുല്യരല്ല, എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിന്റെ ഭാഗമായി, താനൂര്‍ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പഞ്ചായത്ത് തലങ്ങളില്‍ നടത്തി വന്ന വാഹന പ്രചരണം സമാപിച്ചു.

27ന് തന്നാളൂര്‍ അയ്യായ റോഡില്‍ നിന്നും തുടങ്ങിയ പ്രചരണത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള നിര്‍വഹിച്ചു, പഞ്ചായത്ത് തലങ്ങളിലെ പ്രചാരണത്തിന് ശേഷം ഇന്നലെ വൈകിട്ട് ഇരിങ്ങാവൂരില്‍ സമാപിച്ചു.സമാപന പൊതുയോഗം ജില്ലാ സെക്രട്ടറി മുര്‍ഷിദ് ഷെമീം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് റസാഖ് കല്ലന്‍ അധ്യക്ഷത വഹിച്ചു, സ്വീകരണ സ്ഥലങ്ങളില്‍ ഹമീദ് പരപ്പനങ്ങാടി, സദഖത്തുള്ള താനൂര്‍,സിദീഖ് പുല്‍പറമ്പ്, മുനീര്‍ വൈലത്തൂര്‍, സലാം വൈലത്തൂര്‍, സി എച്ച് നൗഫല്‍ എന്നിവര്‍ സംസാരിച്ചു.റിയാസ് കുറ്റിപാല,എന്‍ എന്‍ ഷംസു,ഹസ്സന്‍,സലാം, ശിഹാബ് കുടുക്കി,റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: