നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു

Update: 2025-06-25 15:49 GMT

നരിപ്പറമ്പ്: നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. റോഡ് ശരിയാക്കിയില്ലെങ്കില്‍ കെ ടി ജലീല്‍ എംഎല്‍എയും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ള ജനപ്രതിനിധികളെ വഴിയില്‍ തടഞ്ഞു കൊണ്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എസ്ഡിപിഐ തവനൂര്‍ മണ്ഡലം പ്രസിഡന്റ് ജലീല്‍ എടപ്പാള്‍ പറഞ്ഞു. തവനൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി കബീര്‍ നെല്ലാക്കര, മണ്ഡലം കമ്മിറ്റി അംഗം കരീം ആലത്തിയൂര്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പോത്തനൂര്‍, പഞ്ചായത്ത് സെക്രട്ടറി അസീസ് കാലടി, പഞ്ചായത്ത് ജോയിന്‍ സെക്രട്ടറി യാസിര്‍ നരിപ്പറമ്പ്, തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറി അയാസ് കൈമലശ്ശേരി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.