യുവതിയുടെ നെഞ്ചില്‍ കേബിള്‍ കുടുങ്ങിയ സംഭവം: എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിര്‍ധന കുടുംബത്തിലെ യുവതിയുടെ നെഞ്ചില്‍ 50 സെന്റിമീറ്റര്‍ നീളമുള്ള കേബിള്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ഡി എം ഓഫീസറുടെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. ചികിത്സാ പിഴവ് നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടര്‍ ശിവകുമാര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ചികിത്സ പിഴവിന് ഇരയായ യുവതിക്ക് ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കണമെന്നും സലീം കരമന പറഞ്ഞു. ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ് സ്വാഗതവും വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുല്‍ഫി കാച്ചാണി നന്ദിയും പറഞ്ഞു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അജി, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അംജദ്, വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി സുധീര്‍ നെട്ടയം തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.