ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2025-10-24 08:08 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇന്നുരാവിലെ നടത്തിയ മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് എസ്ഡിപിഐ തിരൂരങ്ങാടി അസംബ്ലി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടും ചികില്‍സ നിലച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ജനദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന വികസന സമിതി ഉറപ്പുനല്‍കിയതാണ്. പക്ഷേ, നടപടികളൊന്നുമുണ്ടായില്ല. ആശുപത്രിയിലേക്കുള്ള വഴി പോലും തടസപ്പെട്ടിരിക്കുന്നു. ഇനിയും നടപടികള്‍ സ്വീകരിച്ചിലെങ്കില്‍ ശക്തമായ പ്രക്ഷോഭമാണുണ്ടാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


എസ്ഡിടിയു ജില്ല പ്രസിഡന്റ് അക്ബര്‍ പരപ്പനങ്ങാടി, മുന്‍സിപ്പല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ബ്രാഞ്ച് സെക്രട്ടറി യാസര്‍ അറഫാത്ത്, സംസാരിച്ചു. ശറഫു ആലുങ്ങല്‍, അഫ്‌സല്‍ ചെട്ടിപ്പടി, ഇസ്ഹാഖ് നേതൃത്വം നല്‍കി. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് തള്ളി കയറിയതിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.