ഇന്ത്യയെ മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ്പരിവാര്‍ വ്യാമോഹം നടക്കില്ല: തുളസീധരന്‍ പള്ളിക്കല്‍
ഒറ്റപ്പാലം: ഇന്ത്യയെ മനുസ്മൃതി രാഷ്ട്രമാക്കാമെന്ന സംഘ്പരിവാര്‍ വ്യമോഹം നടക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍. കള്ളക്കേസ് ചുമത്തി ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര പ്രത്യയശാസ്ത്രം പേറുന്നവരാണ് രാജ്യം ഭരിക്കുന്നത്, ഈ പ്രത്യയശാസ്ത്രത്തിനെതിരെ എസ്ഡിപിഐ തെരുവില്‍ പോരാടിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുന്നതിനെതിരെ പാര്‍ട്ടി എന്നും തെരുവിലുണ്ടാകും. അത് കൊണ്ടാണ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ടിനെ കള്ളക്കേസ്സ് എടുത്ത് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് കൊണ്ടും ജയിലറ കാണിച്ചും പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ സംഘ്പരിവാര ശക്തികള്‍ക്കാവില്ല. ഭരിക്കുന്നവര്‍ മോശമായാല്‍ രാജ്യം അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. സംഘ് പരിവാറിനോട് സന്ധി ചെയ്യാനും മുട്ടിലിഴയാനും എസ്ഡിപിഐക്ക് കഴിയില്ലെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ സി നാസര്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ വിളയോടി ശിവന്‍കുട്ടി, കാര്‍ത്തികേയന്‍ വടക്കഞ്ചേരി,
എസ്ഡിടിയു ജില്ലാ പ്രസിഡന്റ് മരക്കാര്‍ ഒറ്റപ്പാലം, എസ്ഡിപിഐ പാലക്കാട് ജില്ലാ ജന.സെക്രട്ടറി ബഷീര്‍ മൗലവി, സെക്രട്ടറിമാരായ റുഖിയ അലി, മജീദ് ഷൊര്‍ണൂര്‍ സംസാരിച്ചു.
ജില്ലാ വൈ. പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, കെ ടി അലവി, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ കൊമ്പം, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ സക്കീര്‍ ഹുസൈന്‍, ഹംസ ചളവറ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ലൈല ഫക്രുദ്ദീന്‍, ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി (മാനു) എന്നിവര്‍ പങ്കെടുത്തു.