പാലക്കാട്: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറത്തിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെതിരേ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഘപരിവാരത്തിന് വേണ്ടിയാണ് പോലിസ് ഈ പ്രവൃത്തി ചെയ്തതെന്നും അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളും നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് അത്താണിക്കല്‍ പറഞ്ഞു. ജന.സെക്രട്ടറിമാരായ ബഷീര്‍ കൊമ്പം, ബഷീര്‍ മൗലവി, ജില്ലാ കമ്മറ്റി അംഗങ്ങളായ ഉമ്മര്‍ അത്തിമണി, കെ ടി അലി, തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് നാസര്‍ തൃത്താല, ഷൊര്‍ണൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുളപ്പുള്ളി, ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി അഷ്‌റഫ് കുന്നുംപുറം, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ബാദുഷ മണ്ണൂര്‍, ഒറ്റപ്പാലം നിയോജക മണ്ഡലം ട്രഷറര്‍ കബീര്‍ വരോട്, ഫൈസല്‍ പിലാത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.