പാലക്കാട് മൂത്താന്‍തറയിലെ സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണം; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Update: 2025-08-22 13:24 GMT

പാലക്കാട്: സംഘപരിവാര കേന്ദ്രമായ മൂത്താന്‍ തറയിലെ സ്‌കൂള്‍ പരിസരത്ത് നടന്ന സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരിസരത്ത് ഇത്രയും ബോംബുകള്‍ കണ്ടെത്തി എന്നുള്ളത് വളരെയധികം ഗൗരവം നിറഞ്ഞതാണെന്നും ബഷീര്‍ മൗലവി പറഞ്ഞു. താരെക്കാട് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ്റ്റാന്‍ഡില്‍ അവസാനിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി,ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കൊമ്പം, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ടി അലി, ഇല്യാസ്, റാഷിക്ക്, റഫീഖ് പാലക്കാട്,,നാസര്‍ തൃത്താല, മുഹമ്മദ് മുസ്തഫ, ഒ എച്ച് ഖലീല്‍ നേതൃത്വം നല്‍കി