ബിജെപി ക്രിസ്ത്യന്‍ സമൂഹത്തെ ചിരിച്ചു കൊണ്ട് കൊല്ലുന്നു:അജ്മല്‍ കെ മുജീബ്
അങ്കമാലി: ബിജെപി ക്രിസ്ത്യന്‍ സമൂഹത്തെ ചിരിച്ചു കൊണ്ട് കൊല്ലുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രധിഷേധിച്ച് എല്‍എഫ് ജങ്ഷനില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ഓശാന പാടുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്രിസ്തുവിനെ ചതിച്ച യൂദാസിന്റെ പണി എടുക്കുകയാണ് അദ്ദേഹം പറഞ്ഞു. സ്വന്തം സമുദായത്തെ ചെന്നായക്ക് തിന്നാന്‍ ഇട്ട് കൊടുക്കുന്ന പ്രവര്‍ത്തനം പുരോഹിതന്‍മാര്‍ നിര്‍ത്തണമെന്ന് ജില്ലാ സെക്രട്ടറി ബാബു മാത്യു പറഞ്ഞു.ജില്ലാ ജന :സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ജില്ലാ സെക്രട്ടറി ബാബു മാത്യു, അങ്കമാലി മണ്ഡലം പ്രസിഡന്റ് കെ എ സിദ്ദിഖ് സംസാരിച്ചു. കെ എം ലത്തിഫ് കമ്മിറ്റിയംഗങ്ങളായ അലോഷ്യസ് കൊളന്നൂര്‍, സാദിക്ക് എലുക്കര, ഷമിര്‍ ഓണമ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ വീട് എസ്‌ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മൽ കെ മുജീബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജില്ലാ ജന : സെക്രട്ടറി ഓർഗനൈസിങ് കെ.എം ലത്തിഫ് ജില്ലാ സമിതി അംഗം അലോഷ്യസ് കൊള്ളന്നൂർ, സംബന്ധിച്ചു.
