എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെ അതിക്രമത്തില്‍ നടപടി വേണം: അന്‍വര്‍ പഴഞ്ഞി

Update: 2025-06-04 12:54 GMT
എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെ അതിക്രമത്തില്‍ നടപടി വേണം: അന്‍വര്‍ പഴഞ്ഞി

നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ.സാദിഖ് നടുത്തൊടിയുടെ സജീവമായ പ്രചാരണം മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നുണ്ടതിന് തെളിവാണ് ഇത്തരം നീചപ്രവര്‍ത്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റിനോടൊപ്പം ഹമീദ് പരപ്പനങ്ങാടി, സൈനുദ്ധീന്‍, ജൈസല്‍, ഷറഫുദ്ധീന്‍, എന്നിവരും കൂടെയുണ്ടായിരുന്നു.