നെതന്യാഹുവിന്റെ കോലം കത്തിച്ച് കലാശക്കൊട്ട് (VIDEO)

Update: 2025-06-17 16:01 GMT

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് നിലപാടിന്റെതു കൂടിയായിരുന്നു. ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിന്റെ കോലം കത്തിച്ച് പ്രതിഷേധാഗ്‌നി തീര്‍ക്കുകയും ചെയ്തു.


Full View

നിലമ്പൂര്‍ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തില്‍ ഇസ്രയേല്‍ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂര്‍ ജനതയുടെ പ്രതിഷേധം അഗ്‌നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യന്‍ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി ഭരണത്തിന്റെ നയമെന്നും അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.