ഇഫ്താര്‍ സൗഹൃദ സംഗമം ഒരുക്കി എസ്ഡിപിഐ ദേശീയ കമ്മിറ്റി

Update: 2025-03-13 01:49 GMT
ഇഫ്താര്‍ സൗഹൃദ സംഗമം ഒരുക്കി എസ്ഡിപിഐ ദേശീയ കമ്മിറ്റി

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടന്നു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവിയും പ്രധാനമന്ത്രിയുടെ ഓഫിസിലെ ജമ്മുകശ്മീര്‍ ഉപദേഷ്ടാവുമായിരുന്ന അമര്‍ജീത് സിങ് ദുലാത്ത്, സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് ഹാര്‍മണി പ്രസിഡന്റ് ഒ പി ഷാ, മുന്‍ എംപിയും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഫസലുര്‍ റഹീം, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇഖ്ബാല്‍ അഹമദ് അന്‍സാരി, മൗലാന ആസാദ് നാഷണല്‍ ഓപ്പന്‍ ഉര്‍ദു സര്‍വകലാശാല ചാന്‍സലര്‍ ഷാഹിദ് മുഹമ്മദ് ഖ്വാജ, സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ അഡ്വ. മൊഹിത് ശര്‍മ, മിര്‍വായിസ് (കശ്മീര്‍), സോഷ്യല്‍ ആക്ടിവിസ്റ്റ് ഗുരചരണ്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്ഡിപി ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, അഡ്വ. ഷറഫുദ്ദീന്‍ അഹമദ്, ബി എം കാംബ്‌ളെ, നാഷണല്‍ ജനറല്‍ സെക്രട്ടറി യസ്മീന്‍ ഫാറൂഖി, ഡല്‍ഹി ഇന്‍ ചാര്‍ജ് അബ്ദുല്‍ ഖദീര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മുഈദ് ഹാഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Similar News