മൗലാന ടി എ അബ്ദുല്‍ ഗഫാര്‍ അല്‍ കൗസരിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
തിരുവനന്തപുരം: ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും പത്തനംതിട്ട കുലശേഖരപതി കശ്ശാഫുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന മൗലാന ടി എ അബ്ദുല്‍ ഗഫാര്‍ അല്‍ കൗസരിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. തലമുറയെ ധാര്‍മികവല്‍ക്കരിക്കുന്നതിന് നിസ്വാര്‍ഥ സേവനം അനുഷ്ടിച്ച ത്യാഗിയായിരുന്നു അദ്ദേഹം. ഇടത്തല ജാമിഅ കൗസരിയ്യയില്‍ ദീര്‍ഘകാലം അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധിയായ മതപണ്ഡിതന്മാരുടെ ആത്മീയഗുരുമായ അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, ശിഷ്യന്മാര്‍, സന്തതസഹചാരികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളിയാവുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.