
പാലക്കാട്: എസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം നിര്‍വഹിച്ചു. വല്ലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡണ്ട് ഹംസ മാസ്റ്റര്‍, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം റഷീദ് പാലക്കുര്‍ശ്ശി എന്നിവര്‍ പങ്കെടുത്തു. പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ ചെറുകോട് അധ്യക്ഷത വഹിച്ചു. വല്ലപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സൈതലവി വല്ലപ്പുഴ നന്ദിയും പറഞ്ഞു.