തദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഡിപിഐ ബൂത്ത് കണ്‍വീനര്‍മാരുടെ സംഗമം സംഘടിപ്പിക്കും : കെ ഷെമീര്‍

Update: 2025-03-07 15:19 GMT

കോഴിക്കോട്: ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷെമീര്‍ പറഞ്ഞു. മാര്‍ച്ച് 15 ന് വടകരയിലും 16ന് കോഴിക്കോടും നടക്കുന്ന സംഗമം ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡണ്ട് പി വി ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി എ പി നാസര്‍, സെക്രട്ടറിമാരായ ബാലന്‍ നടുവണ്ണൂര്‍, റഹ്മത്ത് നെല്ലൂളി ,അഡ്വ. ഇ കെ മുഹമ്മദലി, ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ നൗഷാദ് ബി, ഷറഫുദ്ദീന്‍ വടകര, കെ പി ഗോപി, ഷാനവാസ് മാത്തോട്ടം തുടങ്ങിയവര്‍ സംബന്ധിക്കും