മനുഷ്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ജനാധിപത്യം: സി പി എ ലത്തീഫ്

Update: 2025-06-30 02:35 GMT

കാസര്‍കോട്: നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങള്‍ക്കെതിരെ ആര്‍എസ്എസ് മുമ്പ് എടുത്ത നിലപാടുകള്‍ പിന്നീട് നിയമമായി വന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ഭരണഘടനയുടെ ആമുഖങ്ങളിലെ സോഷ്യലിസവും മതേതരത്വവും മാറ്റണമെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനികള്‍ പറയുന്നതിനെ ഗൗരവത്തില്‍ കാണേണ്ടതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പറഞ്ഞു .

സംഘ് പരിവാര്‍ ജല്‍പനങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വംശഹത്യയെ കാണാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞത് അന്ന് നിസ്സാരവല്‍ക്കരിച്ചവര്‍ ഇന്ന് അത് അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യമൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനും നീതി നിഷേധത്തിനെതിരെയും മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഭരണകൂടം നിരന്തരം ശ്രമിക്കുന്നത്

ഇത് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നാം ചെറുത്തുതോല്‍പ്പിക്കും അദ്ദേഹം പറഞ്ഞു എസ്ഡിപിഐ കാസര്‍കോട് ജില്ലാ നേതൃസംഗമം പുതിയ ബസ്റ്റാന്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി മഞ്ചുഷാ മാവിലാടം സംസാരിച്ചു ജില്ലാ പ്രസിഡന്റ് സിഎ സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു.