രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച ഭീകരവാദി ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച വിവാദ പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ നിയമനം ഭരണ ഘടനാ ലംഘനം : റഹ്മത്ത് നെല്ലൂളി
കോഴിക്കോട് : രാഷ്ട്രപിതാവിനെ വധിച്ച ഭീകരവാദി ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച
വിവാദ പ്രൊഫസര്‍ ഷൈജ ആണ്ടവനെ
എന്‍ ഐ ടി പ്ലാനിങ് ആന്റ് ഡെവല്പമെന്റ് ഡീനായി സീനിയോറിറ്റി മറികടന്ന് നിയമിച്ചത് ഭരണ ഘടന ലംഘനമാണെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി.
ഗാന്ധിയെ കൊന്നഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എഫ്ബി പോസ്റ്റിട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷൈജ ആണ്ടവന്‍.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഈ നിയമനം. എൻ ഐ ടി പോലുള്ള കേന്ദ്ര വിദ്യാഭ്യാസസ്ഥാപനത്തിൽരാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ പ്രകീർത്തിച്ച ഒരാളെ ഉന്നത പദവിയിൽ നിയമിക്കുന്ന കേന്ദ്രസർക്കാർ നടപടി വിദ്യാഭ്യാസ മേഖലയിൽആർ എസ് എസ് വൽക്കരണത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ.
എൻ ഐ ടിഅധികൃതർ ഷൈജ ആണ്ടവനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്എൻ ഐ ടി യെ ഹിന്ദുത്വവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ് .രാജ്യത്തിൻറെ നിയമങ്ങളെ നോക്ക് കുത്തിയാക്കി ആർഎസ്എസിന്റെ അജണ്ടകൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ നടപടികൾഭരണഘടനാ ലംഘനമാണെന്ന് റഹ്മത്ത് നെല്ലൂളി പറഞ്ഞു.