കൊടുംചൂട്; ജനാശ്വാസ നടപടികള്‍ സ്വീകരിക്കണം: എസ് ഡി പി ഐ

Update: 2025-03-01 14:21 GMT

കോഴിക്കോട് : അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാലയങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയങ്ങളിൽ ക്രമീകരണം വരുത്തണം. പകൽ ചൂട് അധികരിക്കുന്ന സമയത്ത് കച്ചവട സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് വിശ്രമമനുവദികുകയും നൈറ്റ് മാർക്കറ്റ് ആരംഭിക്കുകയും ചെയ്യുന്ന കാര്യം പരിഗണിക്കണം . ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പകൽ സമയത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കണം.

അടിയന്തര സാഹര്യത്തില്‍ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും ഫലപ്രദമായ ക്രമീകരണങ്ങള്‍ ഒരുക്കണം.ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി വി ജോര്‍ജ്, കെ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറിമാരായ കെ ഷമീര്‍ എപി നാസര്‍, സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഇ കെ മുഹമ്മദലി, പിടി അബ്ദുല്‍ കയ്യും , പി വി മുഹമ്മദ് ഷിജി, ജില്ലാ ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ബി നൗഷാദ്, കെ കെ കെ കബീര്‍, കെ പി മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍, എം.കെ സഫീര്‍, ടി പി മുഹമ്മദ്, പി റഷീദ്, പി പി ഷറഫുദ്ദീന്‍, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റര്‍, ടി പി ഷബ്‌ന , എ വി ജെസിയ തുടങ്ങിയവര്‍ സംസാരിച്ചു.