എസ്ഡിപിഐയില്‍ അംഗത്വമെടുത്തവര്‍ക്കുള്ള സ്വീകരണവും,പൊതുസമ്മേളനവും ഇന്ന്

Update: 2022-03-31 06:07 GMT

പാലക്കാട്:എസ്ഡിപിഐയില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്കുള്ള പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് ഒലവക്കോട് വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മറ്റിയംഗം എസ് പി അമീറലി, ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ബാബു ചാലിപ്പുറം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷിത മുജീബ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കും.പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കാവില്‍പ്പാട് അധ്യക്ഷത വഹിക്കും.മണ്ഡലം കമ്മിറ്റി സെക്രട്ടറി നസീര്‍ സ്വാഗതവും, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറയും.

Tags:    

Similar News