സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കണം:റോയ് അറക്കല്‍
ആലുവ: സമൂഹത്തെ കാര്‍ന്നു തിന്നുന്ന വലിയ വിപത്തായി ലഹരി മാറിയിരിക്കുകയാണെന്നും അതില്‍ നിന്നും നമ്മുടെ യുവതയെ സംരക്ഷിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു. 'ലഹരി മാഫിയക്ക് യുവ തലമുറയെ വിട്ട് കൊടുക്കണോ?,നമ്മുടെ മക്കളെ ചേര്‍ത്തു പിടിക്കാം' എന്ന പ്രമേയത്തില്‍ എറണാകുളം ജില്ലാ കമ്മറ്റി മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 10 വരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹൗസ് ക്യാമ്പയിന്‍, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍, പോസ്റ്റര്‍ പ്രചരണം, നൈറ്റ് വാക്ക്, സൈക്കിള്‍ റാലി, കൂട്ടയോട്ടം, ലഹരി വിരുദ്ധ പദയാത്ര, കൗണ്‍സിലിംഗ് തുടങ്ങി വിവിധയിനം ബോധവല്‍ക്കരണ പരിപാടികള്‍ ക്യാമ്പയിന്‍ കാലയളവില്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് പറഞ്ഞു.
ആലുവ എ സഈദ് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ സുധീര്‍ ഏലൂക്കര, നിഷ ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തിഫ്, എം എ അഷറഫ് സംസാരിച്ചു.