
തിരുവനന്തപുരം:240 ലധികം ആളുകള്‍ ദാരുണമായി കൊല്ലപ്പെട്ട അഹമ്മദാബാദ് വിമാന ദുരന്തം ഏറെ വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ദുരന്തത്തിനിരയായവരില്‍ മലയാളി യുവതിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഉറ്റവര്‍, കുടുംബക്കാര്‍, വേദനിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരെയും അനുശോചനം അറിയിക്കുന്നതായും അവരുടെ ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.