തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ മാണിയൂര്‍ അഹ്മദ് ഖാസിമി ഉസ്താദിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സാമൂഹിക നവോഥാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ട മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ സമീപനങ്ങള്‍ എക്കാലത്തും മഹനീയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, ശിഷ്യന്മാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു.
ശൈഖുനാ മാണിയൂര്‍ അഹ്മദ് ഖാസിമി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നായിരുന്നു മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.
ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: ബുഷ്റ, അഹ്‌മദ് ബഷീര്‍ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ. മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, മുനീര്‍ ഫൈസി ഇര്‍ഫാനി, പള്ളിയത്ത് ഖമറുദ്ദീന്‍ ഫൈസി കണ്ണാടിപറമ്പ്, ഹാരിസ് ഫൈസി ഏറന്തല, നൂറുദ്ദീന്‍ ഹുദവി പുല്ലൂപ്പി. സഹോദരങ്ങള്‍: അബ്ദുല്ല ബാഖവി മാണിയൂര്‍, മാണിയൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മര്‍ഹൂം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മാണിയൂര്‍, ഖദീജ, പരേതയായ ഫാത്തിമ, ആയിശ. മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം സ്വവസതിയുടെ ചാരത്ത് മറവ് ചെയ്യും.
