എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

രാജ്യത്തെ ജനങ്ങള്‍ക്കും ജനസംഖ്യാനുപാതിക സംവരണം ഉറപ്പു വരുത്തണമെന്നും തുല്യനീതി ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും പി ജമീല ആവശ്യപ്പെട്ടു

Update: 2022-03-10 09:07 GMT

കോഴിക്കോട്:സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക,എസ്‌സി/എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ധര്‍ണയില്‍ പ്രതിഷേധം അലയടിച്ചു.

സംസ്ഥാന സെക്രട്ടറി പി ജമീല ധര്‍ണ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ജനങ്ങള്‍ക്കും ജനസംഖ്യാനുപാതിക സംവരണം ഉറപ്പു വരുത്തണമെന്നും തുല്യനീതി ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.നിലവിലുള്ള നാമമാത്ര സംവരണം പോലും അട്ടിമറിക്കുന്ന നിലപാട് ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണം. മുന്നാക്ക സംവരണമെന്ന സവര്‍ണ താല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജമീല പറഞ്ഞു.

ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രമേശ് നന്മണ്ട, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്റ് എ പി വേലായുധന്‍,പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല പ്രസിഡന്റ് കെ കെ കബീര്‍, ദലിത് ക്രൈസ്തവ സമിതി കണ്‍വീനര്‍ ജോണ്‍സന്‍ നെല്ലിക്കുന്ന്, ദലിത് ആക്ടിവിസ്റ്റ് ബാലന്‍ നടുവണ്ണൂര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് കെ കെ ഫൗസിയ, ഐഎല്‍പി സംസ്ഥാന സെക്രട്ടറി പി എം ഷാജി, ജില്ല പ്രസിഡന്റ് സി ബാബു, എസ്ഡിപിഐ ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറി നിസാം പുത്തൂര്‍, റഹ്മത്ത് നെല്ലൂളി, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ സലീം കാരാടി, പി വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, കെ വി പി ഷാജഹാന്‍, മണ്ഡലം പ്രസിഡന്റുമാരായ അഷ്‌കര്‍ വെള്ളയില്‍, റിയാസ് പയ്യോളി, ജാഫര്‍ കെ പി, അന്‍വര്‍ പി കെ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News