തിരൂരങ്ങാടി: നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തിതെളിയിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ പര്യടനം ചെമ്മാട് നടന്നു. ഇന്നലെ രാവിലെ പൗരപ്രമുഖരേയും പൊതുപ്രവര്‍ത്തകരേയും കണ്ട് പ്രചരണം തുടങ്ങി. വൈകുന്നേരം ചെമ്മാട് നൂറ് കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് പ്രചരണം. മണ്ഡലം നേതാക്കളായ പുളിക്കലകത്ത് ഫൈസല്‍, ഹുസൈന്‍ ചെമ്മാട്, റിയാസ് ഗുരിക്കള്‍, ഫൈസല്‍ എടരിക്കോട്, ജാഫര്‍ ചെമ്മാട് നേതൃത്വ നല്‍കി.