പത്തനംതിട്ട: ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പാടില്ലാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുതാന്‍, അഭിപ്രായം പറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭയമാണ് ഇന്ന് ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നം. ആ ഭയത്തിന്റെ കെട്ട് പൊട്ടിച്ചെറിയാന്‍ നമുക്ക് കഴിയണം. ഈ മുദ്രാവാക്യമാണ് എസ്ഡിപിഐ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലോക്കല്‍ ബോഡി മോണിറ്ററിംഗ് സമിതിയംഗം നവാസ് നൈന വിഷായാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി മുട്ടാര്‍, ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മുട്ടാര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഷെയ്ഖ് നജീര്‍, സുധീര്‍ കോന്നി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിയാദ് നിരണം സംബന്ധിച്ചു.