കോഴിക്കോട്: യു എം അബ്ദുറഹ്‌മാന്‍ മുസ് ലിയാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ. അനുഭവ സമ്പത്തും അഗാധമായ പാണ്ഡിത്യവുമുള്ള മതനേതൃത്വങ്ങളുടെ വേര്‍പാട് സമൂഹത്തിന് നികത്താന്‍ കഴിയാത്ത വിടവാണ്. അത്തരം ശ്രേണിയിലുള്ള പണ്ഡിതനായിരുന്നു ഇന്ന് മരണപ്പെട്ട സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ കൂടിയായിരുന്ന യു എം അബ്ദുറഹ്‌മാന്‍ മുസ് ലിയാരെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അനുശോചനം രേഖപ്പെടുത്തി.