വാട്ട്‌സാപ്പ്, ഇ-മെയില്‍ സന്ദേശങ്ങള്‍ക്ക് എസ്‌സി-എസ്ടി പീഡന നിരോധന നിയമം ബാധകമല്ല: തെലങ്കാന ഹൈക്കോടതി

Update: 2025-08-24 06:42 GMT

ഹൈദരാബാദ്: വാട്ട്‌സാപ്പ്, ഇ-മെയില്‍ തുടങ്ങിയ ഇടങ്ങളിലെ സന്ദേശങ്ങള്‍ക്ക് എസ്‌സി-എസ്ടി പീഡന നിരോധന നിയമം ബാധകമല്ലെന്ന് തെലങ്കാന ഹൈക്കോടതി. എസ്‌സി-എസ്ടി പീഡന നിരോധന നിയമത്തില്‍ പറയുന്ന പൊതുസ്ഥലമായി ഈ ഇടങ്ങളെ കാണാനാവില്ലെന്നാണ് കോടതി പറഞ്ഞത്. പൊതുജനങ്ങള്‍ക്ക് കാണാനാവുന്ന തരത്തിലുള്ള ജാതി ആക്ഷേപങ്ങള്‍ മാത്രമേ നിയമപ്രകാരം വിചാരണ ചെയ്യാനാവൂയെന്നും കോടതി വിശദീകരിച്ചു.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വാട്ട്‌സാപ്പിലൂടെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണമാണ് കേസായി മാറിയത്. തുടര്‍ന്ന് ആരോപണ വിധേയനായ ഭര്‍ത്താവ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഹൈക്കോടതി റദ്ദാക്കി.